Verse 1: കത്താവിനെ സ്‌തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്‌തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്‌തുതിക്കുവിന്‍.
Verse 2: കര്‍ത്താവിന്‍െറ ദൂതന്‍മാരേ, അവിടുത്തെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ സൈന്യങ്ങളെ, അവിടുത്തെ സ്‌തുതിക്കുവിന്‍. സൂര്യചന്‌ദ്രന്‍മാരേ, അവിടുത്തെ സ്‌തുതിക്കുവിന്‍;
Verse 3: മിന്നിത്തിളങ്ങുന്ന നക്‌ഷത്രങ്ങളേ,അവിടുത്തെ സ്‌തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍;
Verse 4: ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്‌തുതിക്കുവിന്‍.
Verse 5: അവ കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്‌ടിക്കപ്പെട്ടു.
Verse 6: അവയെ അവിടുന്ന് എന്നേക്കും സുസ്‌ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്‌ക്കു നിശ്‌ചയിച്ചു.
Verse 7: ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്‌തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
Verse 8: അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്‌തുതിക്കട്ടെ!
Verse 9: പര്‍വതങ്ങളും മലകളുംഫലവൃക്‌ഷങ്ങളും ദേവദാരുക്കളും
Verse 10: വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും,
Verse 11: ഭൂമിയിലെ രാജാക്കന്‍മാരും ജനതകളുംപ്രഭുക്കന്‍മാരും ഭരണാധികാരികളും,
Verse 12: യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
Verse 13: കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്.
Verse 14: അവിടുന്നു തന്‍െറ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്‍െറ മഹത്വംതന്നെ. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.