Verse 1: കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ.
Verse 2: എന്‍െറ കഷ്‌ടതയുടെ ദിനത്തില്‍ അങ്ങ്‌എന്നില്‍നിന്നു മുഖം മറയ്‌ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ!
Verse 3: എന്‍െറ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്‍െറ അസ്‌ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു.
Verse 4: എന്‍െറ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു.
Verse 5: കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി.
Verse 6: ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും.
Verse 7: ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്‌ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.
Verse 8: എന്‍െറ ശത്രുക്കള്‍ ഇടവിടാതെ എന്നെനിന്‌ദിക്കുന്നു; എന്നെ വൈരികള്‍എന്‍െറ പേരുചൊല്ലി ശപിക്കുന്നു.
Verse 9: ചാരം എന്‍െറ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്‍െറ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.
Verse 10: അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
Verse 11: സായാഹ്‌നത്തിലെ നിഴല്‍പോലെ എന്‍െറ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു.
Verse 12: കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്‌ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.
Verse 13: അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്‌ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.
Verse 14: അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.
Verse 15: ജനതകള്‍ കര്‍ത്താവിന്‍െറ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.
Verse 16: കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്‍െറ മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
Verse 17: അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകള്‍ നിരസിക്കുകയില്ല.
Verse 18: ഭാവിതലമുറയ്‌ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്‌തുതിക്കാന്‍വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
Verse 19: തടവുകാരുടെ ഞരക്കം കേള്‍ക്കാനും
Verse 20: മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.
Verse 21: ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
Verse 22: കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്‍െറ നാമവും ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.
Verse 23: അവിടുന്ന് ആയുസ്‌സിന്‍െറ മധ്യത്തില്‍വച്ചുതന്നെ എന്‍െറ ശക്‌തി തകര്‍ത്തു; അവിടുന്ന് എന്‍െറ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.
Verse 24: വത്‌സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്‍െറ ദൈവമേ, എന്‍െറ ആയുസ്‌സിന്‍െറ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.
Verse 25: പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്‌ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.
Verse 26: അവനശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.
Verse 27: എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്‌സരങ്ങള്‍ക്ക് അവസാനമില്ല.
Verse 28: അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്‌ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.