Verse 1: എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ!
Verse 2: മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്‍െറ അഭിമാനത്തിനു ക്‌ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?
Verse 3: കര്‍ത്താവു നീതിമാന്‍മാരെ തനിക്കായിതിരഞ്ഞെടുത്തിരിക്കുന്നുവെന്ന്‌അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍അവിടുന്നു കേള്‍ക്കുന്നു.
Verse 4: കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക.
Verse 5: ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയുംകര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.
Verse 6: ആര് നമുക്കു നന്‍മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തിഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേഎന്നു പലരും പറയാറുണ്ട്.
Verse 7: ധാന്യത്തിന്‍െറയും വീഞ്ഞിന്‍െറയും സമൃദ്‌ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്‌ദം എന്‍െറ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.
Verse 8: ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കുസുരക്‌ഷിതത്വം നല്‍കുന്നത്.