Verse 1: ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
Verse 2: എന്‍െറ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്‌ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രാഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ!
Verse 3: ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്‌ജകൊണ്ടുസ്‌തബ്‌ധരാകട്ടെ,
Verse 4: അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ!
Verse 5: ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്‍െറ യടുത്തു വേഗം വരണമേ! അങ്ങ് എന്‍െറ സഹായകനും വിമോചകനും ആണ്; കര്‍ത്താവേ, വൈകരുതേ!