Verse 1: കര്‍ത്താവേ, എന്‍െറ ഹൃദയം അഹങ്കരിക്കുന്നില്ല; എന്‍െറ നയനങ്ങളില്‍ നിഗളമില്ല; എന്‍െറ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്‌മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല.
Verse 2: മാതാവിന്‍െറ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്‍െറ ആത്‌മാവ്.
Verse 3: ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്‌ക്കുക.