Verse 1: കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍.
Verse 2: ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവില്‍സന്തോഷിക്കട്ടെ! സീയോന്‍െറ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ!
Verse 3: നൃത്തംചെയ്‌തുകൊണ്ട് അവര്‍ അവിടുത്തെനാമത്തെ സ്‌തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്‌തുതിക്കട്ടെ!
Verse 4: എന്തെന്നാല്‍, കര്‍ത്താവു തന്‍െറ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
Verse 5: വിശ്വസ്‌തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ആനന്‌ദംകൊണ്ടു പാടട്ടെ!
Verse 6: അവരുടെ കണ്‌ഠങ്ങളില്‍ ദൈവത്തിന്‍െറ സ്‌തുതി ഉയരട്ടെ, അവര്‍ ഇരുവായ്‌ത്തലയുള്ള വാള്‍ കൈകളിലേന്തട്ടെ;
Verse 7: രാജ്യങ്ങളോടു പ്രതികാരംചെയ്യാനും ജനതകള്‍ക്കു ശിക്‌ഷ നല്‍കാനും തന്നെ.
Verse 8: അവരുടെ രാജാക്കന്‍മാരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്‍മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്‌ധിക്കട്ടെ!
Verse 9: എഴുതപ്പെട്ടിരിക്കുന്ന വിധി അവരുടെമേല്‍ നടത്തട്ടെ! അവിടുത്തെ വിശ്വസ്‌തര്‍ക്ക് ഇതു മഹത്വമാണ്. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.