Verse 1: എന്‍െറ ജനമേ, എന്‍െറ ഉപദേശംശ്രവിക്കുക; എന്‍െറ വാക്കുകള്‍ക്കുചെവി തരുക.
Verse 2: ഞാന്‍ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്‍െറ പൊരുള്‍ ഞാന്‍ വ്യക്‌തമാക്കാം.
Verse 3: നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്‌തിട്ടുണ്ട്; പിതാക്കന്‍മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്.
Verse 4: അവരുടെ മക്കളില്‍നിന്നു നാം അതു മറച്ചുവയ്‌ക്കരുത്; കര്‍ത്താവു പ്രവര്‍ത്തി ച്ചമഹത്തായ കാര്യങ്ങളും അവിടുത്തെ ശക്‌തിപ്രഭാവവും അദ്‌ഭുതകൃത്യങ്ങളും വരുംതലമുറയ്‌ക്കു വിവരിച്ചുകൊടുക്കണം.
Verse 5: അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്‍കി; ഇസ്രായേലിനു നിയമവും; അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്‍മാരോട് അവിടുന്ന്‌ആജ്‌ഞാപിച്ചു.
Verse 6: വരാനിരിക്കുന്നതലമുറ, ഇനിയുംജനിച്ചിട്ടില്ലാത്ത മക്കള്‍, അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക് അവ പറഞ്ഞുകൊടുക്കുകയും ചെയ്യും.
Verse 7: അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ പ്രവൃത്തികളെ വിസ്‌മരിക്കാതെ കല്‍പനകള്‍ പാലിക്കുകയും ചെയ്യും.
Verse 8: അവര്‍ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെദുശ്‌ശാഠ്യക്കാരും മത്‌സരബുദ്‌ധികളും ചഞ്ചലഹൃദയരും ദൈവത്തോട് അവിശ്വസ്‌തരും ആകരുത്.
Verse 9: വില്ലാളികളായ എഫ്രായിംകാര്‍യുദ്‌ധദിവസം പിന്തിരിഞ്ഞോടി.
Verse 10: അവര്‍ ദൈവത്തിന്‍െറ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെനിയമമനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല.
Verse 11: അവര്‍ അവിടുത്തെ പ്രവൃത്തികളും അവര്‍ കണ്ട അദ്‌ഭുതങ്ങളും മറന്നുകളഞ്ഞു.
Verse 12: അവിടുന്ന് ഈജിപ്‌തില്‍ സോവാന്‍വയലില്‍, അവരുടെ പിതാക്കന്‍മാര്‍ കാണ്‍കെ അദ്‌ഭുതം പ്രവര്‍ത്തിച്ചു.
Verse 13: അവര്‍ക്കു കടന്നുപോകാന്‍ കടലിനെ വിഭജിച്ചു; അവിടുന്നു ജലത്തെ കുന്നുപോലെ നിറുത്തി.
Verse 14: പകല്‍സമയം അവിടുന്നു മേഘംകൊണ്ടും രാത്രിയില്‍ അഗ്‌നിയുടെ പ്രകാശംകൊണ്ടും അവരെ നയിച്ചു.
Verse 15: അവിടുന്നു മരുഭൂമിയില്‍ പാറ പിളര്‍ന്നു, അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്നുസമൃദ്‌ധമായി ജലം നല്‍കി.
Verse 16: പാറയില്‍നിന്ന് അവിടുന്നു നീര്‍ച്ചാല്‍ ഒഴുക്കി, ജലം നദിപോലെ ഒഴുകി.
Verse 17: എന്നിട്ടും അവര്‍ അവിടുത്തേക്ക്‌എതിരായി കൂടുതല്‍ പാപം ചെയ്‌തു, അത്യുന്നതനോട് അവര്‍ മരുഭൂമിയില്‍വച്ചു മത്‌സരിച്ചു.
Verse 18: ഇഷ്‌ടമുള്ള ഭക്‌ഷണം ചോദിച്ച്‌അവര്‍ ദൈവത്തെ പരീക്‌ഷിച്ചു.
Verse 19: അവര്‍ ദൈവത്തിനെതിരായി സംസാരിച്ചു: മരുഭൂമിയില്‍ മേശയൊരുക്കാന്‍ ദൈവത്തിനു കഴിയുമോ?
Verse 20: അവിടുന്നു പാറയില്‍ അടിച്ചു; ജലംപൊട്ടിയൊഴുകി; നീര്‍ച്ചാലുകള്‍ കവിഞ്ഞു; എന്നാല്‍, ജനത്തിന് അപ്പവും മാംസവുംനല്‍കാന്‍ അവിടുത്തേക്കു കഴിയുമോ?
Verse 21: ഇതുകേട്ടു കര്‍ത്താവു ക്രുദ്‌ധനായി; യാക്കോബിന്‍െറ നേരേ അഗ്‌നിജ്വലിച്ചു; ഇസ്രായേലിന്‍െറ നേരേ കോപമുയര്‍ന്നു.
Verse 22: എന്തെന്നാല്‍; അവര്‍ ദൈവത്തില്‍വിശ്വസിക്കുകയും അവിടുത്തെരക്‌ഷാകരശക്‌തിയില്‍ ആശ്രയിക്കുകയും ചെയ്‌തില്ല.
Verse 23: എങ്കിലും, അവിടുന്ന് ആകാശത്തോട്‌ആജ്‌ഞാപിച്ചു; വാനിടത്തിന്‍െറ വാതിലുകള്‍ തുറന്നു.
Verse 24: അവര്‍ക്കു ഭക്‌ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു നല്‍കി.
Verse 25: മനുഷ്യന്‍ ദൈവദൂതന്‍മാരുടെ അപ്പംഭക്‌ഷിച്ചു; അവിടുന്നു ഭക്‌ഷണം സമൃദ്‌ധമായി അയച്ചു.
Verse 26: അവിടുന്ന് ആകാശത്തില്‍ കിഴക്കന്‍കാറ്റടിപ്പിച്ചു; അവിടുത്തെ ശക്‌തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.
Verse 27: അവിടുന്ന് അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്‌ഷികളെയും വര്‍ഷിച്ചു.
Verse 28: അവിടുന്നു അവരുടെ പാളയങ്ങളുടെനടുവിലും പാര്‍പ്പിടങ്ങള്‍ക്കു ചുററുംഅവയെ പൊഴിച്ചു.
Verse 29: അവര്‍ ഭക്‌ഷിച്ചുസംതൃപ്‌തരായി;അവര്‍ കൊതിച്ചത് അവിടുന്ന്‌അവര്‍ക്കു നല്‍കി.
Verse 30: എന്നാല്‍, അവരുടെ കൊതിക്കു മതിവരും മുന്‍പുതന്നെ, ഭക്‌ഷണംവായിലിരിക്കുമ്പോള്‍ത്തന്നെ,
Verse 31: ദൈവത്തിന്‍െറ കോപം അവര്‍ക്കെതിരേ ഉയര്‍ന്നു; അവിടുന്ന് അവരില്‍ ഏറ്റവും ശക്‌തരായവരെ വധിച്ചു; ഇസ്രായേലിലെ യോദ്‌ധാക്കളെസംഹരിച്ചു.
Verse 32: എന്നിട്ടും അവര്‍ വീണ്ടും പാപം ചെയ്‌തു; അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല.
Verse 33: അതിനാല്‍, അവിടുന്ന് അവരുടെ നാളുകളെ ഒരു നിശ്വാസംപോലെ അവസാനിപ്പിച്ചു; അവരുടെ സംവത്‌സരങ്ങള്‍ ഭീതിയില്‍ആണ്ടുപോയി.
Verse 34: അവിടുന്ന് അവരെ വധിച്ചപ്പോള്‍ അവര്‍അവിടുത്തെ തേടി; അവര്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
Verse 35: ദൈവമാണു തങ്ങളുടെ അദ്‌ഭുതശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളെവീണ്ടെടുക്കുന്നവനെന്നും അവര്‍അനുസ്‌മരിച്ചു.
Verse 36: എങ്കിലും അവരുടെ സ്‌തുതി കപടമായിരുന്നു; അവരുടെ നാവില്‍നിന്നു വന്നതുനുണയായിരുന്നു.
Verse 37: അവരുടെ ഹൃദയം അവിടുത്തോടുചേര്‍ന്നുനിന്നില്ല; അവിടുത്തെഉടമ്പടിയോടു വിശ്വസ്‌തത പുലര്‍ത്തിയില്ല.
Verse 38: എങ്കിലും, കാരുണ്യവാനായ അവിടുന്ന്‌അവരുടെ അകൃത്യങ്ങള്‍ ക്‌ഷമിച്ചു;അവരെ നശിപ്പിച്ചില്ല. പലപ്പോഴുംഅവിടുന്നു കോപമടക്കി; തന്‍െറ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.
Verse 39: അവര്‍ ജഡം മാത്രമാണെന്നും മടങ്ങിവരാതെ കന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് അനുസ്‌മരിച്ചു.
Verse 40: അവര്‍ എത്രയോ പ്രാവശ്യം മരുഭൂമിയില്‍വച്ച് അവിടുത്തോടു മത്‌സരിച്ചു! എത്രയോ പ്രാവശ്യം വിജനപ്രദേശത്തുവച്ച് അവിടുത്തെ ദുഃഖിപ്പിച്ചു!
Verse 41: അവര്‍ വീണ്ടും വീണ്ടും ദൈവത്തെ പരീക്‌ഷിച്ചു; ഇസ്രായേലിന്‍െറ പരിശുദ്‌ധനെപ്രകോപിപ്പിച്ചു.
Verse 42: അവര്‍ അവിടുത്തെ ശക്‌തിയെയോ,ശത്രുവില്‍നിന്നു തങ്ങളെ രക്‌ഷിച്ചദിവസത്തെയോ ഓര്‍ത്തില്ല.
Verse 43: ഈജിപ്‌തില്‍വച്ച് അവിടുന്നു പ്രവര്‍ത്തി ച്ചഅടയാളങ്ങളും സോവാന്‍വയലുകളില്‍വച്ചുചെയ്‌ത അദ്‌ഭുതങ്ങളും ഓര്‍ത്തില്ല.
Verse 44: അവരുടെ നദികളെ അവിടുന്നു രക്‌തമാക്കി മാറ്റി; അരുവികളില്‍നിന്ന് അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല.
Verse 45: അവിടുന്ന് അവരുടെ ഇടയിലേക്ക്‌ഈച്ചകളെ കൂട്ടംകൂട്ടമായി അയച്ചു; അവ അവരെ വിഴുങ്ങിക്കളഞ്ഞു;അവിടുന്നു തവളകളെ അയച്ചു;അവ അവര്‍ക്കു നാശം വരുത്തി.
Verse 46: അവരുടെ വിളവുകള്‍ കമ്പിളിപ്പുഴുവിനും അവരുടെ അധ്വാനഫലം വെട്ടുകിളിക്കും വിട്ടുകൊടുത്തു.
Verse 47: അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളെ കന്‍മഴകൊണ്ടും സിക്കമൂര്‍ മരങ്ങളെ ഹിമവര്‍ഷംകൊണ്ടും നശിപ്പിച്ചു.
Verse 48: അവിടുന്ന് അവരുടെ കന്നുകാലികളെകന്‍മഴയ്‌ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീക്കും ഇരയാക്കി.
Verse 49: അവിടുന്ന് അവരുടെ ഇടയിലേക്കു തന്‍െറ ഉഗ്രകോപം, ക്രോധം, രോഷം, ദുരിതം എന്നിങ്ങനെ സംഹാരദൂതന്‍മാരുടെ ഒരു സംഘത്തെ അയച്ചു.
Verse 50: അവിടുന്നു തന്‍െറ കോപത്തെ അഴിച്ചുവിട്ടു, അവിടുന്ന് അവരെ മരണത്തില്‍നിന്ന്‌ഒഴിവാക്കിയില്ല; അവരുടെ ജീവനെമഹാമാരിക്ക് ഏല്‍പിച്ചുകൊടുത്തു.
Verse 51: ഈജിപ്‌തിലെ കടിഞ്ഞൂലുകളെ, ഹാമിന്‍െറ കൂടാരത്തിലെ പൗരുഷത്തിന്‍െറ പ്രഥമഫലങ്ങളെ, അവിടുന്നു സംഹരിച്ചു.
Verse 52: എന്നാല്‍, തന്‍െറ ജനത്തെ ചെമ്മരിയാടുകളെപ്പോലെ അവിടുന്നു പുറത്തു കൊണ്ടുവന്നു; ആട്ടിന്‍പറ്റത്തെയെന്നപോലെ മരുഭൂമിയിലൂടെ നയിച്ചു.
Verse 53: അവിടുന്ന് അവരെ സുരക്‌ഷിതമായി നയിച്ചതിനാല്‍ അവര്‍ നിര്‍ഭയരായിരുന്നു; എന്നാല്‍, അവരുടെ വൈരികളെകടല്‍ മൂടിക്കളഞ്ഞു.
Verse 54: അവിടുന്ന് അവരെ തന്‍െറ വിശുദ്‌ധദേശത്തേക്കും തന്‍െറ വലത്തുകൈ നേടിയെടുത്ത പര്‍വതത്തിലേക്കും കൊണ്ടുവന്നു.
Verse 55: അവരുടെ മുന്‍പില്‍നിന്ന് അവിടുന്നു ജനതകളെ തുരത്തി; അവര്‍ക്ക് അവകാശം അളന്നു കൊടുത്തു; ഇസ്രായേല്‍ ഗോത്രങ്ങളെ പാളയങ്ങളില്‍ പാര്‍പ്പിച്ചു.
Verse 56: എന്നിട്ടും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്‌ഷിക്കുകയും അവിടുത്തോടു മത്‌സരിക്കുകയും ചെയ്‌തു; അവര്‍ അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല.
Verse 57: തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദൈവത്തില്‍നിന്ന് അകന്ന്‌അവിശ്വസ്‌തമായി പെരുമാറി; ഞാണ്‍ അയഞ്ഞവില്ലുപോലെ വഴുതിമാറി.
Verse 58: അവര്‍ തങ്ങളുടെ പൂജാഗിരികളാല്‍ അവിടുത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാല്‍അവിടുത്തെ അസൂയാലുവാക്കി.
Verse 59: ദൈവം ഇതുകേട്ടു ക്രുദ്‌ധനായി; അവിടുന്ന് ഇസ്രായേലിനെ പരിപൂര്‍ണമായി പരിത്യജിച്ചു.
Verse 60: ആകയാല്‍, അവിടുന്നു മനുഷ്യരുടെ ഇടയിലെ തന്‍െറ നിവാസമായ ഷീലോയിലെകൂടാരം ഉപേക്‌ഷിച്ചു.
Verse 61: അവിടുന്നു തന്‍െറ ശക്‌തിയെ അടിമത്തത്തിനും മഹത്വത്തെ ശത്രുവിന്‍െറ കരത്തിനുംഏല്‍പിച്ചുകൊടുത്തു.
Verse 62: അവിടുന്നു തന്‍െറ ജനത്തെ വാളിനുവിട്ടുകൊടുത്തു; തന്‍െറ അവകാശത്തിന്‍മേല്‍ക്രോധം ചൊരിഞ്ഞു.
Verse 63: അവരുടെയുവാക്കളെ അഗ്‌നി വിഴുങ്ങി; അവരുടെ കന്യകമാര്‍ക്കു വിവാഹഗീതംഉണ്ടായിരുന്നില്ല.
Verse 64: അവരുടെ പുരോഹിതന്‍മാര്‍ വാളിനിരയായി; അവരുടെ വിധവകള്‍ വിലാപം ആചരിച്ചില്ല.
Verse 65: വീഞ്ഞുകുടിച്ച് അലറുന്ന മല്ലനെപ്പോലെ, ഉറക്കത്തില്‍ നിന്നെന്ന പോലെ,കര്‍ത്താവ് എഴുന്നേറ്റു.
Verse 66: അവിടുന്നു തന്‍െറ ശത്രുക്കളെ തുരത്തി; അവര്‍ക്കു ശാശ്വതമായ അവമതി വരുത്തി.
Verse 67: അവിടുന്നു ജോസഫിന്‍െറ കൂടാരം ഉപേക്‌ഷിച്ചു; എഫ്രായിമിന്‍െറ ഗോത്രത്തെതിരഞ്ഞെടുത്തില്ല.
Verse 68: എന്നാല്‍, അവിടുന്നു യൂദാഗോത്രത്തെയും താന്‍സ്‌നേഹിക്കുന്ന സീയോന്‍മലയെയും തിരഞ്ഞെടുത്തു.
Verse 69: ഉന്നതമായ ആകാശത്തെപ്പോലെയും എന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്നഭൂമിയെപ്പോലെയും അവിടുന്നുതന്‍െറ ആലയം നിര്‍മിച്ചു.
Verse 70: അവിടുന്നു തന്‍െറ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; അവനെ ആടുകളുടെ ഇടയില്‍നിന്നു വിളിച്ചു.
Verse 71: തന്‍െറ ജനമായ യാക്കോബിനെയും തന്‍െറ അവകാശമായ ഇസ്രായേലിനെയുംമേയിക്കുവാന്‍വേണ്ടി അവിടുന്നുതള്ളയാടുകളെ മേയിച്ചിരുന്ന അവനെ വിളിച്ചു വരുത്തി.
Verse 72: അവന്‍ പരമാര്‍ഥഹൃദയത്തോടെ അവരെ മേയിച്ചു; കരവിരുതോടെ അവന്‍ അവരെ നയിച്ചു.