Verse 1: ശക്‌തരേ, നിങ്ങളുടെ വിധിനീതിനിഷ്‌ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്?
Verse 2: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു.
Verse 3: ഉരുവായപ്പോള്‍ മുതല്‍ ദുഷ്‌ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്‌അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
Verse 4: അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ് അവര്‍.
Verse 5: പാമ്പാട്ടിയുടെയോ മാന്ത്രികന്‍െറ യോസ്വരം അതു കേള്‍ക്കുന്നില്ല.
Verse 6: ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്‌ട്രങ്ങള്‍ പിഴുതെറിയണമേ!
Verse 7: ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്‌ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ.
Verse 8: ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍; അവര്‍ സൂര്യപ്രകാശം കാണാന്‍ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
Verse 9: നിങ്ങളുടെ കലത്തിനുചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒന്നുപോലെ,അവിടുന്നു പറത്തിക്കളയും.
Verse 10: പ്രതികാരം കണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്‌ടരുടെ രക്‌തത്തില്‍ അവന്‍ കാലുകഴുകും.
Verse 11: നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീര്‍ച്ചയായും ഭൂമിയില്‍ന്യായംവിധിക്കുന്ന ഒരു ദൈവമുണ്ട് എന്നു മനുഷ്യര്‍ പറയും.