Verse 1: കര്‍ത്താവേ, എന്‍െറ ന്യായം കേള്‍ക്കണമേ! എന്‍െറ നിലവിളി ശ്രദ്‌ധിക്കണമേ! നിഷ്‌കപടമായ എന്‍െറ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
Verse 2: എന്‍െറ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
Verse 3: അവിടുന്ന് എന്‍െറ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്‌ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്‍െറ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
Verse 4: മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില്‍നിന്നു ഞാന്‍ ഒഴിഞ്ഞുനിന്നു.
Verse 5: എന്‍െറ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു; എന്‍െറ പാദങ്ങള്‍ വഴുതിയില്ല.
Verse 6: ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്‍െറ വാക്കുകള്‍ ശ്രവിക്കണമേ!
Verse 7: തന്‍െറ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍നിന്നു കാത്തുകൊള്ളുന്ന രക്‌ഷകാ, അങ്ങയുടെ കാരുണ്യംവിസ്‌മയകരമായി പ്രദര്‍ശിപ്പിക്കണമേ!
Verse 8: കണ്ണിന്‍െറ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്‍െറ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!
Verse 9: എന്നെ ഞെരുക്കുന്ന ദുഷ്‌ടരില്‍നിന്നും എന്നെ വളഞ്ഞിരിക്കുന്നകൊടുംശത്രുക്കളില്‍നിന്നുംഎന്നെ രക്‌ഷിക്കണമേ!
Verse 10: അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വന്‍പുപറയുന്നു.
Verse 11: അവര്‍ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞുകഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍എന്‍െറ മേല്‍ കണ്ണുവച്ചിരിക്കുന്നു.
Verse 12: കടിച്ചുചീന്താന്‍ വെമ്പുന്നസിംഹത്തെപ്പോലെയാണവര്‍; പതിയിരിക്കുന്നയുവസിംഹത്തെപ്പോലെതന്നെ.
Verse 13: കര്‍ത്താവേ! എഴുന്നേറ്റ് അവരെഎതിര്‍ത്തു തോല്‍പിക്കണമേ! അങ്ങയുടെ വാള്‍ നീചനില്‍നിന്ന്‌എന്നെ രക്‌ഷിക്കട്ടെ.
Verse 14: ഇഹലോകജീവിതം മാത്രംഓഹരിയായി കരുതുന്ന മര്‍ത്യരില്‍നിന്ന് അങ്ങയുടെ കരം എന്നെ രക്‌ഷിക്കട്ടെ! അങ്ങ് അവര്‍ക്കുവേണ്ടിഒരുക്കിയിരിക്കുന്നവകൊണ്ട്‌അവരുടെ വയര്‍ നിറയട്ടെ! അവരുടെ സന്തതികള്‍ക്കുംസമൃദ്‌ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കുവേണ്ടി നീക്കിവയ്‌ക്കട്ടെ!
Verse 15: നീതിനിമിത്തം ഞാന്‍ അങ്ങയുടെമുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്‌തിയടയും.