Verse 1: എന്‍െറ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും.
Verse 2: കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്‌ഷിക്കണമേ!
Verse 3: വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്‌ഷയാണ് നിനക്കു നല്‍കുക?
Verse 4: ധീരയോദ്‌ധാവിന്‍െറ മൂര്‍ച്ചയുള്ള അസ്‌ത്രവും ചുട്ടുപഴുത്ത കനലും തന്നെ.
Verse 5: മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!
Verse 6: സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.
Verse 7: ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്‌ധത്തിനൊരുങ്ങുന്നു.