Psalms - Chapter 119

Verse 1: അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍െറ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍.

Verse 2: അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍.

Verse 3: അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.

Verse 4: അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്‌ധാപൂര്‍വം പാലിക്കണമെന്ന്‌ അങ്ങു കല്‍പിച്ചിരിക്കുന്നു.

Verse 5: അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്‌ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!

Verse 6: അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്‌ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്‌ജിതനാകേണ്ടിവരുകയില്ല.

Verse 7: അങ്ങയുടെ നീതിനിഷ്‌ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ അങ്ങയെ പുകഴ്‌ത്തും.

Verse 8: അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും; എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ!

Verse 9: യുവാവു തന്‍െറ മാര്‍ഗം എങ്ങനെനിര്‍മലമായി സൂക്‌ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്‌.

Verse 10: പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍എനിക്ക്‌ ഇടയാകാതിരിക്കട്ടെ!

Verse 11: അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.

Verse 12: കര്‍ത്താവേ, അങ്ങു വാഴ്‌ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

Verse 13: അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നശാസനങ്ങളെ എന്‍െറ അധരങ്ങള്‍പ്രഘോഷിക്കും.

Verse 14: സമ്പത്‌സമൃദ്‌ധിയിലെന്നപോലെഅങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്‌ദിക്കും.

Verse 15: ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെപ്പറ്റിധ്യാനിക്കുകയും അങ്ങയുടെ മാര്‍ഗത്തില്‍ ദൃഷ്‌ടി ഉറപ്പിക്കുകയും ചെയ്യും.

Verse 16: അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ വചനം വിസ്‌മരിക്കുകയില്ല.

Verse 17: ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനം അനുസരിക്കാനും ഈ ദാസന്‍െറ മേല്‍ കൃപ ചൊരിയണമേ!

Verse 18: അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്‌ട്യം ദര്‍ശിക്കാന്‍ എന്‍െറ കണ്ണുകള്‍ തുറക്കണമേ!

Verse 19: ഭൂമിയില്‍ ഞാനൊരു പരദേശിയാണ്‌; അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നു മറച്ചുവയ്‌ക്കരുതേ!

Verse 20: അങ്ങയുടെ കല്‍പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു.

Verse 21: അങ്ങയുടെ പ്രമാണങ്ങള്‍ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു.

Verse 22: അവരുടെ നിന്‌ദനവും പരിഹാസവുംഎന്നില്‍നിന്ന്‌ അകറ്റണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിച്ചുവല്ലോ.

Verse 23: രാജാക്കന്‍മാര്‍ ഒത്തുചേര്‍ന്ന്‌ എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാല്‍, ഈ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും.

Verse 24: അവിടുത്തെ കല്‍പനകളാണ്‌ എന്‍െറ ആനന്‌ദം; അവയാണ്‌ എനിക്ക്‌ ഉപദേശംനല്‍കുന്നത്‌.

Verse 25: എന്‍െറ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എന്നെ ഉജ്‌ജീവിപ്പിക്കണമേ!

Verse 26: എന്‍െറ അവസ്‌ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ്‌ എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

Verse 27: അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്‌ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

Verse 28: ദുഃഖത്താല്‍ എന്‍െറ ഹൃദയം ഉരുകുന്നു; അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌എന്നെ ശക്‌തിപ്പെടുത്തണമേ!

Verse 29: തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്‌അകറ്റണമേ! കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ!

Verse 30: ഞാന്‍ വിശ്വസ്‌തതയുടെ മാര്‍ഗംതിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്‍െറ കണ്‍മുന്‍പില്‍ ഉണ്ട്‌.

Verse 31: കര്‍ത്താവേ, അങ്ങയുടെ കല്‍പനകളോടു ഞാന്‍ ചേര്‍ന്നുനില്‍ക്കുന്നു; ലജ്‌ജിതനാകാന്‍ എനിക്ക്‌ ഇടവരുത്തരുതേ!

Verse 32: ഒരുക്കമുള്ള ഹൃദയം അങ്ങ്‌ എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെപ്രമാണങ്ങളുടെ പാതയില്‍ഉത്‌സാഹത്തോടെ ചരിക്കും.

Verse 33: കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാന്‍ അതു പാലിക്കും.

Verse 34: ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത്‌ അനുസരിക്കാനും വേണ്ടി എനിക്ക്‌ അറിവു നല്‍കണമേ!

Verse 35: അവിടുത്തെ കല്‍പനകളുടെവഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു.

Verse 36: ധനലാഭത്തിലേക്കല്ല, അങ്ങയുടെകല്‍പനകളിലേക്ക്‌, എന്‍െറ ഹൃദയത്തെ തിരിക്കണമേ!

Verse 37: വ്യര്‍ഥതകളില്‍നിന്ന്‌ എന്‍െറ ദൃഷ്‌ടി തിരിക്കണമേ! അങ്ങയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍എന്നെ ഉജ്‌ജീവിപ്പിക്കണമേ!

Verse 38: അങ്ങയുടെ ഭക്‌തര്‍ക്കു നല്‍കിയ വാഗ്‌ദാനം ഈ ദാസനു നിറവേറ്റിത്തരണമേ!

Verse 39: ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന്‌ അകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്‌ടമാണല്ലോ.

Verse 40: ഇതാ, അങ്ങയുടെ പ്രമാണങ്ങളെഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍പുതുജീവന്‍ പകരണമേ!

Verse 41: കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്‍െറ മേല്‍ ചൊരിയണമേ! അങ്ങ്‌ വാഗ്‌ദാനം ചെയ്‌ത രക്‌ഷഎനിക്കു നല്‍കണമേ!

Verse 42: എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാന്‍ അപ്പോള്‍ എനിക്കു കഴിയും. ഞാന്‍ അങ്ങയുടെ വചനത്തിലാണല്ലോആശ്രയിക്കുന്നത്‌.

Verse 43: സത്യത്തിന്‍െറ വചനം എന്‍െറ അധരങ്ങളില്‍ നിന്നു നിശ്‌ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്‍പനകളിലാണല്ലോഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്‌.

Verse 44: ഞാന്‍ അങ്ങയുടെ കല്‍പനകളെനിരന്തരം എന്നേക്കും പാലിക്കും.

Verse 45: അങ്ങയുടെ കല്‍പനകള്‍ തേടുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും.

Verse 46: രാജാക്കന്‍മാരുടെ മുന്‍പിലും ഞാന്‍ അങ്ങയുടെ കല്‍പനകളെപ്പറ്റി സംസാരിക്കും; ഞാന്‍ ലജ്‌ജിതനാവുകയില്ല.

Verse 47: അങ്ങയുടെ പ്രമാണങ്ങളില്‍ ഞാന്‍ ആനന്‌ദം കണ്ടെണ്ടത്തുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു.

Verse 48: ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ ആദരിക്കുന്നു; ഞാന്‍ അവയെ സ്‌നേഹിക്കുന്നു; ഞാന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു.

Verse 49: ഈ ദാസനു നല്‍കിയ വാഗ്‌ദാനം ഓര്‍ക്കണമേ! അതുവഴിയാണല്ലോ അങ്ങ്‌ എനിക്കുപ്രത്യാശ നല്‍കിയത്‌.

Verse 50: അങ്ങയുടെ വാഗ്‌ദാനം എനിക്കുജീവന്‍ നല്‍കുന്നു എന്നതാണ്‌ദുരിതങ്ങളില്‍ എന്‍െറ ആശ്വാസം.

Verse 51: അധര്‍മികള്‍ എന്നെ കഠിനമായിപരിഹസിക്കുന്നു; എന്നാലും ഞാന്‍ അങ്ങയുടെ നിയമത്തില്‍നിന്നു വ്യതിചലിക്കുകയില്ല.

Verse 52: കര്‍ത്താവേ, അങ്ങു പണ്ടേ നല്‍കിയനിയമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍എനിക്ക്‌ ആശ്വാസം ലഭിക്കുന്നു.

Verse 53: അങ്ങയുടെ പ്രമാണങ്ങളെ ഉപേക്‌ഷിക്കുന്ന ദുഷ്‌ടര്‍മൂലം രോഷം എന്നില്‍ ജ്വലിക്കുന്നു.

Verse 54: തീര്‍ഥാടകനായ ഞാന്‍ പാര്‍ക്കുന്നിടത്ത്‌ അങ്ങയുടെ പ്രമാണങ്ങളായിരുന്നു എന്‍െറ ഗാനം.

Verse 55: കര്‍ത്താവേ, രാത്രിയില്‍ ഞാന്‍ അങ്ങയുടെ നാമം അനുസ്‌മരിക്കുന്നു; ഞാന്‍ അങ്ങയുടെ പ്രമാണംപാലിക്കുകയും ചെയ്യുന്നു.

Verse 56: അങ്ങയുടെ കല്‍പനകള്‍ അനുസരിച്ചുഎന്നതാണ്‌ എനിക്കു ലഭി ച്ചഅനുഗ്രഹം.

Verse 57: കര്‍ത്താവാണ്‌ എന്‍െറ ഓഹരി; അവിടുത്തെ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.

Verse 58: പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയുടെ കാരുണ്യത്തിനായിയാചിക്കുന്നു; അങ്ങയുടെ വാഗ്‌ദാനത്തിനൊത്തവിധംഎന്നോടു കൃപതോന്നണമേ!

Verse 59: അങ്ങയുടെ മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചുഞാന്‍ എന്‍െ പാദങ്ങളെ അങ്ങയുടെകല്‍പനകളിലേക്കു തിരിക്കുന്നു.

Verse 60: അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കാന്‍ഞാന്‍ ഉത്‌സാഹിക്കുന്നു; ഒട്ടും അമാന്തം കാണിക്കുന്നില്ല.

Verse 61: ദുഷ്‌ടരുടെ കെണികളില്‍കുടുങ്ങിയെങ്കിലും ഞാന്‍ അങ്ങയുടെ നിയമം മറന്നില്ല.

Verse 62: അങ്ങയുടെ നീതിയുറ്റ കല്‍പനകള്‍മൂലം അങ്ങയെ സ്‌തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.

Verse 63: അങ്ങയെ ഭയപ്പെടുകയും അങ്ങയുടെപ്രമാണങ്ങള്‍ പാലിക്കുകയുംചെയ്യുന്നവര്‍ക്കു ഞാന്‍ കൂട്ടാളിയാണ്‌.

Verse 64: കര്‍ത്താവേ, ഭൂമി അങ്ങയുടെകാരുണ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

Verse 65: കര്‍ത്താവേ, അങ്ങയുടെ വചനമനുസരിച്ച്‌ ഈ ദാസന്‌ അങ്ങു നന്‍മചെയ്‌തിരിക്കുന്നു.

Verse 66: അങ്ങയുടെ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്‌ അറിവുംവിവേകവും എനിക്ക്‌ ഉപദേശിച്ചുതരണമേ!

Verse 67: കഷ്‌ടതയില്‍പ്പെടുന്നതിനുമുന്‍പുഞാന്‍ വഴിതെറ്റിപ്പോയി; എന്നാല്‍, ഇപ്പോള്‍ ഞാന്‍ അങ്ങയുടെവചനം പാലിക്കുന്നു.

Verse 68: അവിടുന്ന്‌ നല്ലവനും നന്‍മചെയ്യുന്നവനുമാണ്‌; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

Verse 69: അധര്‍മികള്‍ എന്നെക്കുറിച്ച്‌ വ്യാജംപറഞ്ഞുപരത്തി; എന്നാല്‍, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നു.

Verse 70: അവരുടെ ഹൃദയം മരവിച്ചുപോയി; എന്നാല്‍, ഞാന്‍ അങ്ങയുടെനിയമത്തില്‍ ആനന്‌ദിക്കുന്നു.

Verse 71: ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.

Verse 72: ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്‌ എനിക്ക്‌ അഭികാമ്യം.

Verse 73: അവിടുത്തെ കരം എനിക്കു രൂപം നല്‍കി; അങ്ങയുടെ കല്‍പനകള്‍ പഠിക്കാന്‍എനിക്ക്‌ അറിവു നല്‍കണമേ!

Verse 74: അങ്ങയുടെ ഭക്‌തര്‍ എന്നെ കണ്ടുസന്തോഷിക്കും; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു.

Verse 75: കര്‍ത്താവേ, അങ്ങയുടെ വിധികള്‍ന്യായയുക്‌തമാണെന്നും വിശ്വസ്‌തതമൂലമാണ്‌ അവിടുന്ന്‌ എന്നെ കഷ്‌ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.

Verse 76: ഈ ദാസന്‌ അങ്ങു നല്‍കിയവാഗ്‌ദാനമനുസരിച്ച്‌ അങ്ങയുടെകാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!

Verse 77: ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്‍െറ മേല്‍ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ്‌ എന്‍െറ ആനന്‌ദം.

Verse 78: അധര്‍മികള്‍ ലജ്‌ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട്‌ അവരെന്നെതകിടംമറിച്ചു; എന്നാല്‍, ഞാന്‍ അങ്ങയുടെ നിയമങ്ങളെപ്പറ്റി ധ്യാനിക്കും.

Verse 79: അങ്ങയുടെ ഭക്‌തര്‍ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവര്‍ അങ്ങയുടെ കല്‍പനകള്‍ അറിയട്ടെ!

Verse 80: ഞാന്‍ ലജ്‌ജിതനാകാതിരിക്കേണ്ടതിന്‌എന്‍െറ ഹൃദയം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!

Verse 81: അങ്ങയുടെ രക്‌ഷയ്‌ക്കുവേണ്ടി കാത്തിരുന്നു ഞാന്‍ തളര്‍ന്നു; ഞാന്‍ അങ്ങയുടെ വാഗ്‌ദാനത്തില്‍ പ്രത്യാശ വയ്‌ക്കുന്നു.

Verse 82: അങ്ങയുടെ വാഗ്‌ദാനം നോക്കിയിരുന്ന്‌എന്‍െറ കണ്ണു കുഴഞ്ഞു; എപ്പോള്‍ അങ്ങ്‌ എന്നെ ആശ്വസിപ്പിക്കുംഎന്നു ഞാന്‍ വിലപിക്കുന്നു.

Verse 83: പുകഞ്ഞതോല്‍ക്കുടംപോലെ ആയി ഞാന്‍; എന്നിട്ടും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നില്ല.

Verse 84: ഈ ദാസന്‍ എത്രനാള്‍ സഹിക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ്‌അങ്ങു വിധിക്കുന്നത്‌?

Verse 85: അങ്ങയുടെ നിയമം അനുസരിക്കാത്ത അധര്‍മികള്‍ എന്നെ വീഴ്‌ത്താന്‍ കുഴികുഴിച്ചു.

Verse 86: അങ്ങയുടെ കല്‍പനകളെല്ലാംസുനിശ്‌ചിതമാണ്‌; അവര്‍ എന്നെ വ്യാജംകൊണ്ടു ഞെരുക്കുന്നു; എന്നെ സഹായിക്കണമേ!

Verse 87: അവര്‍ എന്നെ ഭൂമിയില്‍നിന്നുതുടച്ചുമാറ്റാറായി, എന്നാലും, ഞാന്‍ അങ്ങയുടെ നിയമങ്ങളെ ഉപേക്‌ഷിച്ചില്ല.

Verse 88: കരുണതോന്നി എന്‍െറ ജീവന്‍ രക്‌ഷിക്കണമേ! അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നകല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

Verse 89: കര്‍ത്താവേ, അങ്ങയുടെ വചനംസ്വര്‍ഗത്തില്‍ എന്നേക്കും സുസ്‌ഥാപിതമാണ്‌.

Verse 90: അങ്ങയുടെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു ഭൂമിയെ സ്‌ഥാപിച്ചു; അതു നിലനില്‍ക്കുന്നു.

Verse 91: അവിടുന്നു നിശ്‌ചയിച്ചപ്രകാരം ഇന്നുംഎല്ലാം നിലനില്‍ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.

Verse 92: അങ്ങയുടെ പ്രമാണം എന്‍െറ ആനന്‌ദമായിരുന്നില്ലെങ്കില്‍, എന്‍െറ ദുരിതത്തില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.

Verse 93: ഞാന്‍ അങ്ങയുടെ കല്‍പനകളെഒരിക്കലും മറക്കുകയില്ല; അവ വഴിയാണ്‌ അവിടുന്ന്‌ എനിക്കു ജീവന്‍ തന്നത്‌.

Verse 94: ഞാന്‍ അങ്ങയുടേതാണ്‌, എന്നെ രക്‌ഷിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെനിയമങ്ങളെ അന്വേഷിച്ചു.

Verse 95: ദുഷ്‌ടര്‍ എന്നെ നശിപ്പിക്കാന്‍പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെകല്‍പനകളെപ്പറ്റി ചിന്തിക്കുന്നു.

Verse 96: എല്ലാ പൂര്‍ണതയ്‌ക്കും ഒരതിര്‍ത്തിഞാന്‍ കണ്ടിട്ടുണ്ട്‌; എന്നാല്‍, അങ്ങയുടെ കല്‍പനകള്‍ നിസ്‌സീമമാണ്‌.

Verse 97: അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസംമുഴുവനുംഞാന്‍ ധ്യാനിക്കുന്നത്‌.

Verse 98: അങ്ങയുടെ കല്‍പനകള്‍ എന്നെഎന്‍െറ ശത്രുക്കളെക്കാള്‍ ജ്‌ഞാനിയാക്കുന്നു, എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്‌.

Verse 99: എന്‍െറ എല്ലാ ഗുരുക്കന്‍മാരെയുംകാള്‍എനിക്ക്‌ അറിവുണ്ട്‌, എന്തെന്നാല്‍, അങ്ങയുടെ കല്‍പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു.

Verse 100: വൃദ്‌ധരെക്കാള്‍ എനിക്ക്‌ അറിവുണ്ട്‌, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ഞാന്‍ പാലിക്കുന്നു.

Verse 101: അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്‍െറ പാദങ്ങള്‍ പിന്‍വലിക്കുന്നു.

Verse 102: അവിടുന്ന്‌ എന്നെ പഠിപ്പിച്ചതുകൊണ്ട്‌ ഞാന്‍ അങ്ങയുടെ കല്‍പനകളില്‍നിന്നുവ്യതിചലിച്ചില്ല.

Verse 103: അങ്ങയുടെ വാക്കുകള്‍ എനിക്ക്‌എത്ര മധുരമാണ്‌! അവ എന്‍െറ നാവിനു തേനിനെക്കാള്‍ മധുരമാണ്‌.

Verse 104: അങ്ങയുടെ പ്രമാണങ്ങളാല്‍ ഞാന്‍ അറിവു നേടി; അതിനാല്‍ വ്യാജ മാര്‍ഗങ്ങള്‍ ഞാന്‍ വെറുക്കുന്നു.

Verse 105: അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌.

Verse 106: അങ്ങയുടെ നീതിയുക്‌തമായ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ ശപഥപൂര്‍വം നിശ്‌ചയിച്ചു.

Verse 107: ഞാന്‍ അത്യന്തം പീഡിതനാണ്‌; കര്‍ത്താവേ, അങ്ങയുടെ വാഗ്‌ദാനം അനുസരിച്ച്‌ എനിക്കു ജീവന്‍ നല്‍കണമേ!

Verse 108: കര്‍ത്താവേ, ഞാന്‍ അര്‍പ്പിക്കുന്നസ്‌തോത്രങ്ങള്‍ കൈക്കൊള്ളണമേ! അങ്ങയുടെ കല്‍പനകള്‍ എന്നെപഠിപ്പിക്കണമേ!

Verse 109: എന്‍െറ ജീവന്‍ എപ്പോഴും അപകടത്തിലാണ്‌; എന്നാലും ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല.

Verse 110: ദുഷ്‌ടര്‍ എനിക്കു കെണിവച്ചിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെപ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കുന്നില്ല.

Verse 111: അങ്ങയുടെ കല്‍പനകളാണ്‌എന്നേക്കും എന്‍െറ ഓഹരി; അവ എന്‍െറ ഹൃദയത്തിന്‍െറ ആനന്‌ദമാണ്‌.

Verse 112: അവിടുത്തെ ചട്ടങ്ങള്‍ അന്ത്യംവരെഇടവിടാതെ പാലിക്കാന്‍ ഞാന്‍ എന്‍െറ ഹൃദയത്തെ ഉത്‌സുകമാക്കിയിരിക്കുന്നു.

Verse 113: കപടഹൃദയരെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നു.

Verse 114: അവിടുന്ന്‌ എന്‍െറ അഭയകേന്‌ദ്രവുംപരിചയുമാണ്‌; ഞാന്‍ അങ്ങയുടെവചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു.

Verse 115: ദുഷ്‌കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍! ഞാന്‍ എന്‍െറ ദൈവത്തിന്‍െറ കല്‍പനകള്‍ പാലിക്കട്ടെ!

Verse 116: ഞാന്‍ ജീവിക്കേണ്ടതിന്‌ അങ്ങയുടെവാഗ്‌ദാനമനുസരിച്ച്‌ എന്നെതാങ്ങിനിര്‍ത്തണമേ! എന്‍െറ പ്രത്യാശയില്‍ ഞാന്‍ ലജ്‌ജിതനാകാതിരിക്കട്ടെ!

Verse 117: ഞാന്‍ സുരക്‌ഷിതനായിരിക്കാനുംഎപ്പോഴും അങ്ങയുടെ ചട്ടങ്ങള്‍ആദരിക്കാനുംവേണ്ടി എന്നെതാങ്ങിനിര്‍ത്തണമേ!

Verse 118: അങ്ങയുടെ നിയമങ്ങളില്‍നിന്നുവ്യതിചലിക്കുന്നവരെഅവിടുന്നു നിരാകരിക്കുന്നു; അവരുടെ കൗശലം വ്യര്‍ഥമാണ്‌.

Verse 119: ഭൂമിയിലെ ദുഷ്‌ടരെ വിലകെട്ടവരായിഅവിടുന്നു പുറംതള്ളുന്നു; അതുകൊണ്ട്‌ അവിടുത്തെ കല്‍പനകളെ ഞാന്‍ സ്‌നേഹിക്കുന്നു.

Verse 120: അങ്ങയോടുള്ള ഭയത്താല്‍ എന്‍െറ ശരീരം വിറയ്‌ക്കുന്നു; അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു.

Verse 121: നീതിയുംന്യായവുമായതു മാത്രമേഞാന്‍ ചെയ്‌തിട്ടുള്ളു; പീഡകര്‍ക്ക്‌ എന്നെ വിട്ടുകൊടുക്കരുതേ!

Verse 122: ഈ ദാസന്‌ അങ്ങു നന്‍മ ഉറപ്പുവരുത്തണമേ! അധര്‍മികള്‍ എന്നെപീഡിപ്പിക്കാന്‍ ഇടയാക്കരുതേ!

Verse 123: അങ്ങയുടെ രക്‌ഷയെയും അങ്ങയുടെനീതിയുക്‌തമായ വാഗ്‌ദാനത്തിന്‍െറ പൂര്‍ത്തീകരണത്തെയും നോക്കിയിരുന്ന്‌ എന്‍െറ കണ്ണു തളരുന്നു.

Verse 124: അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഈ ദാസനോടു പ്രവര്‍ത്തിക്കണമേ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെപഠിപ്പിക്കണമേ!

Verse 125: ഞാന്‍ അങ്ങയുടെ ദാസനാണ്‌; എനിക്ക്‌ അറിവു നല്‍കണമേ! ഞാന്‍ അങ്ങനെഅങ്ങയുടെ കല്‍പന ഗ്രഹിക്കട്ടെ!

Verse 126: കര്‍ത്താവേ, പ്രവര്‍ത്തിക്കാനുള്ള സമയമായി; അവിടുത്തെനിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.

Verse 127: ഞാന്‍ അങ്ങയുടെ കല്‍പനകളെ സ്വര്‍ണത്തെയും തങ്കത്തെയുംകാള്‍ അധികം സ്‌നേഹിക്കുന്നു.

Verse 128: ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണ്‌ എന്‍െറ പാദങ്ങളെ നയിക്കുന്നത്‌; കപടമാര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു.

Verse 129: അങ്ങയുടെ കല്‍പനകള്‍ വിസ്‌മയാവഹമാണ്‌; ഞാന്‍ അവ പാലിക്കുന്നു.

Verse 130: അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക്‌ അത്‌ അറിവു പകരുന്നു.

Verse 131: അങ്ങയുടെ പ്രമാണങ്ങളോടുള്ളഅഭിവാഞ്‌ഛ നിമിത്തം ഞാന്‍ വായ്‌ തുറന്നു കിതയ്‌ക്കുന്നു.

Verse 132: അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരോട്‌ അങ്ങ്‌ ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ്‌ എന്നോടുകരുണ കാണിക്കണമേ!

Verse 133: അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എന്‍െറ പാദങ്ങള്‍ പതറാതെ കാക്കണമേ! അകൃത്യങ്ങള്‍ എന്നെ കീഴടക്കാന്‍അനുവദിക്കരുതേ!

Verse 134: മര്‍ദകരില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കട്ടെ!

Verse 135: ഈ ദാസന്‍െറ മേല്‍ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

Verse 136: മനുഷ്യര്‍ അങ്ങയുടെ നിയമംപാലിക്കാത്തതുകൊണ്ട്‌ എന്‍െറ കണ്ണില്‍നിന്ന്‌ അശ്രു ധാരധാരയായിഒഴുകുന്നു.

Verse 137: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്‌; അവിടുത്തെ വിധികള്‍ നീതിയുക്‌തമാണ്‌;

Verse 138: അങ്ങു നീതിയിലും വിശ്വസ്‌തതയിലുംഅങ്ങയുടെ കല്‍പനകള്‍പ്രഖ്യാപിച്ചിരിക്കുന്നു.

Verse 139: എന്‍െറ ശത്രുക്കള്‍ അങ്ങയുടെ വചനങ്ങളെ മറക്കുന്നതുമൂലം ഞാന്‍ തീക്‌ഷ്‌ണതയാല്‍ എരിയുന്നു.

Verse 140: അങ്ങയുടെ വാഗ്‌ദാനം വിശ്വസ്‌തമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്‌; ഈ ദാസന്‍ അതിനെ സ്‌നേഹിക്കുന്നു.

Verse 141: ഞാന്‍ നിസ്‌സാരനും നിന്‌ദിതനുമാണ്‌; എന്നാല്‍, ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ വിസ്‌മരിക്കുന്നില്ല.

Verse 142: അങ്ങയുടെ നീതി ശാശ്വതമാണ്‌; അങ്ങയുടെ നിയമം സത്യമാണ്‌.

Verse 143: കഷ്‌ടതയും തീവ്രവേദനയും എന്നെഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്ക്‌ ആനന്‌ദം പകര്‍ന്നു.

Verse 144: അങ്ങയുടെ കല്‍പനകള്‍ എന്നേക്കും നീതിയുക്‌തമാണ്‌; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്‌ എനിക്ക്‌ അറിവു നല്‍കണമേ!

Verse 145: പൂര്‍ണഹൃദയത്തോടെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; കര്‍ത്താവേ,എനിക്കുത്തരമരുളണമേ! ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കും.

Verse 146: ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു, എന്നെ രക്‌ഷിക്കണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ അനുസരിക്കട്ടെ!

Verse 147: അതിരാവിലെ ഞാന്‍ ഉണര്‍ന്ന്‌,സഹായത്തിനുവേണ്ടി നിലവിളിക്കുന്നു; ഞാന്‍ അങ്ങയുടെ വാഗ്‌ദാനത്തില്‍പ്രത്യാശയര്‍പ്പിക്കുന്നു.

Verse 148: അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.

Verse 149: കാരുണ്യപൂര്‍വം എന്‍െറ സ്വരം കേള്‍ക്കണമേ! കര്‍ത്താവേ, അങ്ങയുടെ നീതിയാല്‍എന്‍െറ ജീവനെ കാത്തുകൊള്ളണമേ!

Verse 150: ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു, അവര്‍ അങ്ങയുടെ നിയമത്തില്‍നിന്നുവളരെ അകലെയാണ്‌.

Verse 151: എന്നാല്‍, കര്‍ത്താവേ, അവിടുന്നുസമീപസ്‌ഥനാണ്‌; അവിടുത്തെകല്‍പനകള്‍ സത്യമാണ്‌.

Verse 152: അങ്ങയുടെ കല്‍പനകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാന്‍ അറിഞ്ഞിരിക്കുന്നു.

Verse 153: എന്‍െറ സഹനങ്ങള്‍ കണ്ട്‌ എന്നെമോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല.

Verse 154: എനിക്കുവേണ്ടി വാദിച്ച്‌ എന്നെവിടുവിക്കണമേ! അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എനിക്കു ജീവന്‍ നല്‍കണമേ!

Verse 155: രക്‌ഷ ദുഷ്‌ടരില്‍നിന്ന്‌ അകന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.

Verse 156: കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്‌, അങ്ങയുടെ നീതിക്കൊത്ത്‌ എനിക്കുജീവന്‍ നല്‍കണമേ!

Verse 157: എന്നെ ഉപദ്രവിക്കുന്നവരും എന്‍െറ ശത്രുക്കളും വളരെയാണ്‌; എങ്കിലും, ഞാന്‍ അങ്ങയുടെ കല്‍പനകള്‍ വിട്ടുമാറുന്നില്ല.

Verse 158: അവിശ്വസ്‌തരോട്‌ എനിക്കു വെറുപ്പാണ്‌; അവര്‍ അങ്ങയുടെ പ്രമാണങ്ങള്‍അനുസരിക്കുന്നില്ല.

Verse 159: ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ എത്ര സ്‌നേഹിക്കുന്നെന്നു കണ്ടാലും! അങ്ങയുടെ കാരുണ്യത്തിനൊത്തവിധംഎന്‍െറ ജീവനെ കാക്കണമേ!

Verse 160: അങ്ങയുടെ വചനത്തിന്‍െറ സാരാംശം സത്യം തന്നെയാണ്‌; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്‌തമാണ്‌; അവ എന്നേക്കും നിലനില്‍ക്കുന്നു.

Verse 161: രാജാക്കന്‍മാര്‍ അകാരണമായി എന്നെപീഡിപ്പിക്കുന്നു; എങ്കിലും, എന്‍െറ ഹൃദയം അങ്ങയുടെ വചനത്തിന്‍െറ മുന്‍പില്‍ ഭയഭക്‌തികളോടെ നില്‍ക്കുന്നു.

Verse 162: വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ആനന്‌ദിക്കുന്നു.

Verse 163: അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോട്‌ എനിക്ക്‌ അറപ്പാണ്‌; എന്നാല്‍, അങ്ങയുടെ നിയമത്തെ ഞാന്‍ സ്‌നേഹിക്കുന്നു.

Verse 164: അങ്ങയുടെ നീതിയുക്‌തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു.

Verse 165: അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ശാന്തിലഭിക്കും; അവര്‍ക്ക്‌ ഒരു പ്രതിബന്‌ധവും ഉണ്ടാവുകയില്ല.

Verse 166: കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്‌ഷയില്‍ പ്രത്യാശവയ്‌ക്കുന്നു; അങ്ങയുടെ പ്രമാണങ്ങള്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു.

Verse 167: ഞാന്‍ അങ്ങയുടെ കല്‍പനകള്‍പാലിക്കുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു.

Verse 168: അങ്ങയുടെ പ്രമാണങ്ങളും കല്‍പനകളും ഞാന്‍ പാലിക്കുന്നു; എന്‍െറ വഴികള്‍ അങ്ങയുടെ കണ്‍മുന്‍പിലുണ്ടല്ലോ.

Verse 169: കര്‍ത്താവേ, എന്‍െറ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌ എനിക്ക്‌ അറിവു നല്‍കണമേ!

Verse 170: എന്‍െറ യാചന അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്‌ദാനമനുസരിച്ച്‌എന്നെ രക്‌ഷിക്കണമേ!

Verse 171: അവിടുത്തെനിയമങ്ങള്‍ എന്നെപഠിപ്പിച്ചതുകൊണ്ട്‌, എന്‍െറ അധരങ്ങള്‍ അങ്ങയെ പുകഴ്‌ത്തട്ടെ!

Verse 172: എന്‍െറ നാവ്‌ അങ്ങയുടെ വചനംപ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ നീതിയുക്‌തമാണ്‌.

Verse 173: ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിക്കാന്‍ ഉറച്ചിരിക്കുന്നതിനാല്‍ അങ്ങയുടെ കരം എനിക്കു താങ്ങായിരിക്കട്ടെ!

Verse 174: കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്‌ഷകാംക്‌ഷിക്കുന്നു; അങ്ങയുടെ നിയമമാണ്‌ എന്‍െറ ആനന്‌ദം.

Verse 175: അങ്ങയെ സ്‌തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങള്‍എനിക്കു തുണയായിരിക്കട്ടെ! കൂട്ടം വിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ ദാസനെ തേടി വരണമേ!

Verse 176: എന്തെന്നാല്‍, അങ്ങയുടെ കല്‍പനകള്‍ ഞാന്‍ വിസ്‌മരിക്കുന്നില്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories