Verse 1: ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്‌ഷത്തില്ലായിരുന്നെങ്കില്‍,
Verse 2: ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,
Verse 3: അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.
Verse 4: ജലപ്രവാഹം നമ്മെഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെമൂടിക്കളയുമായിരുന്നു.
Verse 5: ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു.
Verse 6: നമ്മെഅവരുടെ പല്ലിന്‌ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ!
Verse 7: വേടന്‍െറ കെണിയില്‍നിന്നുപക്‌ഷിയെന്നപോലെ നമ്മള്‍ രക്‌ഷപെട്ടു; കെണി തകര്‍ന്നു നാം രക്‌ഷപെട്ടു.
Verse 8: ആകാശവും ഭൂമിയും സൃഷ്‌ടി ച്ചകര്‍ത്താവിന്‍െറ നാമത്തിലാണു നമ്മുടെ ആശ്രയം.