Verse 1: ദൈവമേ, രാജാവിന് അങ്ങയുടെനീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്‌ഠയും നല്‍കണമേ!
Verse 2: അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്‌ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെഭരിക്കട്ടെ!
Verse 3: നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!
Verse 4: എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ! മര്‍ദകരെ തകര്‍ക്കുകയും ചെയ്യട്ടെ!
Verse 5: സൂര്യചന്‌ദ്രന്‍മാരുള്ള കാലംവരെതലമുറകളോളം അവന്‍ ജീവിക്കട്ടെ!
Verse 6: അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനയ്‌ക്കുന്നവര്‍ഷംപോലെയുമായിരിക്കട്ടെ!
Verse 7: അവന്‍െറ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്‌ദ്രനുള്ളിടത്തോളംകാലംസമാധാനം പുലരട്ടെ!
Verse 8: സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും അവന്‍െറ ആധിപത്യം നിലനില്‍ക്കട്ടെ!
Verse 9: വൈരികള്‍ അവന്‍െറ മുന്‍പില്‍ ശിരസ്‌സു നമിക്കട്ടെ!അവന്‍െറ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ!
Verse 10: താര്‍ഷീഷിലെയും ദ്വീപുകളിലെയുംരാജാക്കന്‍മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബായിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്‌ചകള്‍കൊണ്ടുവരട്ടെ!
Verse 11: എല്ലാ രാജാക്കന്‍മാരും അവന്‍െറ മുന്‍പില്‍ സാഷ്‌ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
Verse 12: നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
Verse 13: ദുര്‍ബലനോടും പാവപ്പെട്ടവനോടുംഅവന്‍ കരുണ കാണിക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്‌ഷിക്കും.
Verse 14: പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ രക്‌തം അവനുവിലയേറിയതായിരിക്കും.
Verse 15: അവനു ദീര്‍ഘായുസ്‌സുണ്ടാകട്ടെ! ഷേബായിലെ സ്വര്‍ണം അവനു കാഴ്‌ചയായി ലഭിക്കട്ടെ! അവനുവേണ്ടി ഇടവിടാതെപ്രാര്‍ഥന ഉയരട്ടെ! അവന്‍െറ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ!
Verse 16: ഭൂമിയില്‍ ധാന്യസമൃദ്‌ധി ഉണ്ടാകട്ടെ! മലകളില്‍ കതിര്‍ക്കുല ഉലയട്ടെ! ലബനോന്‍പോലെ അതു ഫലസമൃദ്‌ധമാകട്ടെ! വയലില്‍ പുല്ലുപോലെ നഗരങ്ങളില്‍ജനം വര്‍ധിക്കട്ടെ!
Verse 17: അവന്‍െ നാമം നിത്യം നിലനില്‍ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലംഅവന്‍െറ കീര്‍ത്തി നിലനില്‍ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.
Verse 18: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ് അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Verse 19: അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്‌ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങുംനിറയട്ടെ! ആമേന്‍, ആമേന്‍.
Verse 20: ജസ്‌സെയുടെ പുത്രനായ ദാവീദിന്‍െറ പ്രാര്‍ഥനയുടെ സമാപ്‌തി.