Verse 1: കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
Verse 2: അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത് ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്. തന്‍െറ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു.
Verse 3: കര്‍ത്താവിന്‍െറ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും.
Verse 4: യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്‍െറ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്.
Verse 5: അവകൊണ്ട് ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.